CinemaLatest NewsMollywoodNEWSWOODs

അവസരം ലഭിച്ചാൽ അഭിനയം തുടരും: ഗായിക മഞ്ജരി

കാ​ലി​ക​പ്ര​സ​ക്ത​മാ​യ​ ​വി​ഷ​യം ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ സിനിമയാണ് സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന ചിത്രം.​ ചിത്രത്തിൽ പ്രേക്ഷകരുടെ ഇഷ്ട ഗായിക മഞ്ജരിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് മഞ്ജരി. അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ല​ഭി​ച്ച​ ​അ​വ​സ​രമാണെന്നും, ​റ​ഫീ​ക്ക് ​അഹമ്മദി​ന്റെ​ ​ര​ച​ന​യി​ൽ​ ​ര​മേ​ശ് ​നാ​രാ​യ​ണ​ൻ​ ​സംഗീതം​ ​നൽകിയ ​മ​നോ​ഹ​ര​മാ​യ​ ​മെ​ല​ഡി​ ​പാ​ടാ​നാ​ണ് ​വി​ളി​പ്പിച്ചതെന്നും മഞ്ജരി പറയുന്നു.​ ​
‘പാ​ട്ട് ​സീ​നി​ൽ​ ​മ​ഞ്ജ​രി​ ​ത​ന്നെ​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി​രി​ക്കും​ ​ന​ല്ല​തെ​ന്ന് ​സി​ദ്ദു​വേ​ട്ട​ൻ പറഞ്ഞു .​ ​ഷൗ​ക്ക​ത്ത് ​സാ​റും​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​’ അങ്ങനെ താൻ ആ വേഷം ചെയ്യുകയായിരുന്നു, മഞ്ജരി പറയുന്നു.

‘ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോ​സി​റ്റീ​വ് എന്ന ​സി​നി​മ​യി​ലാ​ണ് ​ആ​ദ്യം​ ​അ​ഭി​ന​യി​ക്കു​ന്ന​ത്. ചിത്രത്തിലെ പാ​ട്ട് ​പാ​ടി​ ​കു​റ​ച്ചു​ ​ദി​വ​സ​ത്തി​നു​ശേ​ഷം​ ​വി.​കെ.​പി​ ​സാ​ർ​ ​വി​ളി​ച്ചു. സ്റ്റുഡി​യോ​യി​ൽ​ ​ഗാ​നം​ ​ആ​ല​പി​ക്കു​ന്ന​ത് ​സി​നി​മ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ​തീ​രു​മാ​നം​ ​എ​ന്ന​റി​യി​ച്ച​പ്പോ​ൾ​ ​ആ​ദ്യം​ ​ഒ​ഴി​ഞ്ഞു​മാ​റാ​ൻ​ ​ശ്ര​മി​ച്ചു.​ ​എ​ന്റെ​ ​ജീ​വി​ത​വ​ഴി​ ​മ​റ്റൊ​ന്നാ​ണ​ല്ലോ.​ ​എ​ന്നാ​ൽ​ ​ഒ​റ്റ​യ്ക്ക​ല്ലെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​ഒ​പ്പം​ ​ഉ​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു.​ ​അ​തു​ ​കേ​ട്ട​പ്പോ​ൾ​ ​ആ​ശ്വാ​സ​മാ​യി.​ ​അ​പ്പോ​ൾ​ ​അ​ത് ​സം​ഗീ​തം​ ​കൂ​ടി​യാ​ണ്.​ ​മ​നോ​ഹ​ര​മാ​യി​ ​വി.​കെ.​പി​ ​സാ​ർ​ ​ചി​ത്രീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.’ മഞ്ജരി പറയുന്നു.

ന​ല്ല​ ​അ​വ​സ​രം​ ​ല​ഭി​ച്ചാ​ൽ​ ​അ​ഭി​ന​യി​ക്കുമെന്നും, ​എല്ലാം​ ​ദൈ​വ​നി​ശ്ച​യ​മാ​യി​ ​ക​രു​തു​ന്ന​ ​ആ​ളാ​ണ് താനെന്നും ഗായിക പറഞ്ഞു. ​അ​വ​സ​രം​ ​നി​യോ​ഗം​ ​പോ​ലെ​ ​വ​ന്നു​ ​ചേ​രു​കയാണ്, ന​ല്ല​തു​ ​മാ​ത്ര​മേ​ ​തേ​ടി​വ​രു​ക​യു​ള്ളൂ​ ​എന്ന് ​ വി​ശ്വ​സി​ക്കു​ന്നു.​ സംഗീ​ത​മാ​യാ​ലും​ ​അ​ഭി​ന​യ​മാ​യാ​ലും അ​ങ്ങ​നെ​യാ​ണ് ​എ​ല്ലാ​ത്തി​നെ​യും​ ​സ്വീ​ക​രി​ക്കു​കഎന്നും ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button