GeneralLatest NewsMollywoodNEWSUncategorized

ഷൂട്ടിംഗ് തിരക്കുകളുമായി സുരേഷ് ഗോപി ; മത്സരിക്കാൻ താത്പര്യമില്ലെന്ന് താരം

ഇത്തവണ സുരേഷ് ഗോപി മത്സരത്തിന് ഉണ്ടാകില്ലെന്നാണ് സൂചന

തിരുവനന്തപുരം: ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് സുരേഷ് ഗോപി. പുതിയ സിനിമയുടെ ഷൂട്ടിംഗിനായി സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിലാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചാണ് സിനിമയിലേക്ക് സുരേഷ് ഗോപി ചുവടു വച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ സുരേഷ് ഗോപി മത്സരത്തിന് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര നേതൃത്വം അതിശക്തമായ ഇടപെടല്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമിത് ഷാ ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ നിലപാട് വ്യക്തമാക്കും.

ജോഷി ഒരുക്കുന്ന ചിത്രം ‘പാപ്പൻ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ് പാപ്പൻ . മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.

ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു.
ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.

shortlink

Related Articles

Post Your Comments


Back to top button