GeneralLatest NewsMollywoodNEWSSocial MediaTV Shows

‘സഹോദന്മാരോടൊപ്പമുള്ള സെല്‍ഫി’; ചിത്രവുമായി ചിപ്പി

സ്‌ക്രീനിലെ ഏട്ടത്തിയമ്മ അനിയന്മാരോടൊപ്പം, ചിത്രവുമായി ചിപ്പി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരം വിവാഹ ശേഷം സീരിയലിലാണ് കൂടുതലും അഭിനയിക്കുന്നത്. ചിപ്പിയുടെ ‘വാനമ്പാടി’ എന്ന സീരിയൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സാന്ത്വനം എന്ന സീരിയലിലെ സഹതാരങ്ങൾക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. ലൊക്കേഷനില്‍ നിന്നുമുള്ള രണ്ട് സെല്‍ഫി ചിത്രങ്ങളാണ് ചിപ്പി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

https://www.instagram.com/p/CMCQKSop1Ke/?utm_source=ig_web_copy_link

പരമ്പരയില്‍ ‘കണ്ണനാ’യെത്തുന്ന അച്ചു സുഗന്ധിനും ‘ശിവനാ’യെത്തുന്ന സജിനുമൊപ്പമുള്ള ചിത്രങ്ങളാണ് ചിപ്പി പങ്കുവച്ചത്. ‘സഹോദന്മാരോടൊപ്പമുള്ള സെല്‍ഫി’ എന്ന ക്യാപ്ഷനോടെയാണ് സ്‌ക്രീനിലെ ഏട്ടത്തിയമ്മ അനിയന്മാരോടൊന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button