CinemaKollywoodLatest NewsNEWSWOODs

വിക്രം നായകനാകുന്ന കോബ്രയുടെ ഫൈനൽ ഷൂട്ടിംഗ് റഷ്യയിൽ; വത്യസ്ത ഗെറ്റപ്പിൽ താരം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ ചിയാൻ വിക്രം നായകനാകുന്ന കോബ്ര. ചിത്രത്തിന്റെ ഫൈനൽ ഷൂട്ടിങ് ഇപ്പോൾ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുകയാണ്. റഷ്യയിലെ കൊടുംതണുപ്പ് കാലാവസ്ഥയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രീകരണത്തിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. വിക്രമിന്റെ കടുത്ത ആരാധകർക്ക് പോലും തിരിച്ചറിയുവാൻ കഴിയാത്ത രീതിയിലാണ് ചിത്രത്തിലെ ഗെറ്റപ്പ്. ഏഴ് വത്യസ്ത ഗെറ്റപ്പിൽ ഉള്ള കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടി ആണ് കോബ്ര.

എ. ആർ. റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അജയ് ജ്ഞാനമുത്തു ആണ് ചിത്രത്തിന്റെ സംവിധാനം. വാൻ താരനിരയിൽ ഒരുങ്ങുന്ന കന്നഡയിലെ സൂപ്പർ ഹിറ്റ് ചിത്രമായ കെ. ജി. എഫിൽ അഭിനയിച്ച ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ മലയാളി താരങ്ങളായ മിയ ജോർജ്, റോഷൻ മാത്യു, മമൂക്കോയ, എന്നിവരും ഉണ്ട്. വിജയ് നായകനായ മാസ്റ്ററിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രമാണ് കോബ്ര.

shortlink

Related Articles

Post Your Comments


Back to top button