CinemaGeneralLatest NewsMollywoodNEWSTollywood

തീവണ്ടിയുടെ തെലുങ്ക് റീമേക്കിന് സംഗീതം ഒരുക്കി കൈലാസ്‌ മേനോൻ

ഇതാദ്യമായാണ് കൈലാസ്‌ തെലുങ്കിൽ സംഗീതമൊരുക്കുന്നത്

തീവണ്ടിയുടെ തെലുങ്ക് റീമേക്കിന് സംഗീതം ഒരുക്കി കൈലാസ്‌ മേനോൻ. ഇതാദ്യമായാണ് കൈലാസ്‌ തെലുങ്കിൽ സംഗീതമൊരുക്കുന്നത്. കൈലാസ് മേനോന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ് തീവണ്ടി. ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവാംശമായ് താനേ എന്ന ഗാനമാണ് കൈലാസ് ഒരുക്കിയത്.

എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായും കടന്ന് ഇപ്പോൾ മെമ്പർ രമേശൻ 9-ാം വാർഡിലെ ‘അലരേ” എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ നിൽക്കുന്നു. യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ കൈലാസ് മേനോൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്താണ് സംഗീത ഒരുക്കിയ പുതിയ ചിത്രം. നവാഗതനായ വിഷ്‌ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശി, സൗബിൻ നായകനാവുന്ന കള്ളൻ ഡിസൂസ എന്നിവയാണ് പുതിയ സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button