GeneralLatest NewsMollywoodNEWSSocial Media

അച്ഛനും മകനുമൊപ്പം ; ‘പാപ്പ’ന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് കനിഹ

കഴിഞ്ഞദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്

തമിഴിലും മലയാളത്തിലുമൊക്കെയായി അന്നും ഇന്നും തിളങ്ങി നിൽക്കുന്ന നടിയാണ് കനിഹ. മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയ്‌ക്കൊപ്പം വീണ്ടും മലയാള സിനിമയിലേക്കെത്തിയിരിക്കുകയാണ് കനിഹ.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. കഴിഞ്ഞദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുലും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ പാപ്പന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകനുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജോഷി- സുരേഷ് ഗോപി ടീം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്.

ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button