GeneralLatest NewsMollywoodNEWSTV Shows

തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്, ഞാന്‍ അതൊക്കെ കഴിഞ്ഞിട്ടാണ് ഇവിടെ വന്നത് ; പൊട്ടിത്തെറിച്ച് മോഹൻലാൽ

ബിഗ് ബോസിൽ മത്സരാർത്ഥികളോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

ബിഗ് ബോസ് സീസൺ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. തർക്കങ്ങളും പ്രശനങ്ങളും സന്തോഷങ്ങളും ഒക്കെയായി ഷോ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.

പോയ വാരം വലിയ പ്രശ്‌നങ്ങളായിരുന്നു ബിഗ് ബോസ് ഹൗസില്‍ ഉണ്ടായത്. നേരെത്തെ മോഹൻലാൽ പ്രശനങ്ങൾ പറഞ്ഞു തീർത്തെങ്കിലും ഇത്തവണയും പ്രശനങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.   ഒരിടവേള കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മത്സരാർത്ഥികൾ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് മോഹൻലാല്‍ ക്ഷുഭിതനാകുകയും ചെയ്‍തു. ഫിറോസ് ഖാനും കിടിലൻ ഫിറോസും തമ്മിലായിരുന്നു തര്‍ക്കം തുടങ്ങിവെച്ചത്.

ഫിറോസ് ഫേക്കാണെന്നും മാസ്‌ക്ക് ധരിച്ചാണ് ഹൗസില്‍ നില്‍ക്കുന്നതെന്നും ഫിറോസ് ഖാന്‍ പറയുകായയിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഫിറോസുമായുള്ള വാക്ക് തര്‍ക്കത്തിനിടെ ഫിറോസ് ഖാന്‍ ഡിംപലിനെ കള്ളി എന്ന് വിളിച്ചു. ഇത് അനൂപ് ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഡിംപലിനെ കള്ളി എന്ന് വിളിച്ചതെന്ന് അനൂപ് ചോദിച്ചു. നിങ്ങളുടെ എന്തെങ്കിലും അവര്‍ മോഷ്ടിച്ചോ എന്നും അനൂപ് ചോദിച്ചു. ഇതെ ചൊല്ലി ഇരുവരും കൊമ്ബ് കോര്‍ത്തു.മോഹൻലാല്‍ തിരിച്ചെത്തിയപ്പോഴും ഫിറോസ് ഖാൻ അടങ്ങിയില്ല. താൻ എത്തിയിട്ട് പോലും മത്സരാർത്ഥികൾ തർക്കം നിർത്താഞ്ഞതോടെ മോഹൻലാൽ പൊട്ടിത്തെറിച്ചു.

”എന്തെങ്കിലും പ്രശ്‍നമുണ്ടെങ്കില്‍ പറഞ്ഞയ‍ക്കുമെന്നായിരുന്നു തുടര്‍ന്ന് മോഹൻലാല്‍ പറഞ്ഞത്. അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാൻ എനിക്കറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാൻ വരുന്നതല്ല. അഭ്യാസം ഞാൻ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും. ഇങ്ങനെയൊരു ഗെയിം ആണ് എന്നറിഞ്ഞിട്ട് അല്ലേ വന്നത് എന്നും” മോഹൻലാല്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button