BollywoodGalleryGeneralLatest NewsNEWSSocial Media

ദാബൂ രത്നാനി കലണ്ടറിൽ ഗ്ലാമറസ് ലുക്കിൽ വിദ്യ ബാലൻ

വിദ്യയെ കൂടാതെ അനന്യ പാണ്ഡെയാണ് ദാബൂ രത്‌നാനി കലണ്ടറിലെ മറ്റൊരു മോഡൽ

ബോളിവുഡ് സൂപ്പർ താരങ്ങൾ അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന കലണ്ടറാണ് ദാബൂ രത്നാനി കലണ്ടർ. പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനിയാണ് എല്ലാ വർഷവും ഈ കലണ്ടർ പുറത്തിറക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ഹോട്ട്ലുക്ക് ആണ് കലണ്ടറിന്റെ ആകർഷണം. ഇപ്പോൾ ഇതിൽ മോഡലായുള്ള രണ്ട് നടിമാരുടെ ചിത്രങ്ങൾ പുറത്തിറങ്ങിയിരിക്കുകയാണ്. അതിൽ ഒന്ന് മലയാളി കൂടിയായ നടി വിദ്യ ബാലനാണ്. വിദ്യയെ കൂടാതെ അനന്യ പാണ്ഡെയാണ് ദാബൂ രത്‌നാനി കലണ്ടറിലെ മറ്റൊരു മോഡൽ.

മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.  ഒരു ബംഗാളി സിനിമയിലാണ് വിദ്യ ആദ്യമായി അഭിനയിച്ചത് .

“പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ താരം തിളങ്ങി.

എന്നാൽ താരം ആദ്യം എത്തേണ്ടത് ഒരു മലയാള ചിത്രത്തിലായിരുന്നു. മോഹൻലാല്‍ നായകനായ ചക്രത്തില്‍ വിദ്യാ ബാലനെയായിരുന്നു നായികയായി തീരുമാനിച്ചത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷം അത് മുടങ്ങി പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button