CinemaGeneralLatest NewsMollywoodNEWSSocial Media

“ന്നാ,താന്‍ കേസ് കൊട്… ഈ വര്‍ഷം തന്നെ കൊടുക്കും”- പുതിയ വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

"എന്നാ പിന്നെ… രസകരമായ ഒരു കേസ്? അങ്ങ് കൊടുത്തേക്കാം,ല്ലേ !"

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. “ന്നാ, താന്‍ കേസ് കൊട്” എന്നാണ് ചിത്രത്തിന്‍റെ പേര്. കൗതുകമുണര്‍ത്തുന്ന ടൈറ്റിലുള്ള ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read Also: ഷൂട്ടിംഗ് തിരക്കുകളുമായി സുരേഷ് ഗോപി ; മത്സരിക്കാൻ താത്പര്യമില്ലെന്ന് താരം

വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ ഈ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. രസകരമായ കുറിപ്പ് പങ്കുവച്ചാണ് ചാക്കോച്ചൻ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

https://www.facebook.com/KunchackoBoban/photos/a.300267316792413/1895419157277213/?__cft__[0]=AZVNeLPNlVRgoAG8Cg0WZDByLMpTIdrGR6ESDYfCEB1mamFx-ljDtZmqTfXWKqSluVjZyHjn6rASlQWcieeTkwtw-2umvPCn8oun7Xd79AyM-OSRiXLp9HrER7-qOY5Xwnw&__tn__=EH-R

Read Also: അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണം: ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി മാളവിക മോഹൻ

”എന്നാ പിന്നെ… രസകരമായ ഒരു കേസ്? അങ്ങ് കൊടുത്തേക്കാം,ല്ലേ ! രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, സന്തോഷ്.ടി.കുരുവിള, ആഷിഖ് അബു, മധു നീലകണ്ഠന്‍, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കര്‍…. പിന്നെ ഞാനും …..’ന്നാ,താന്‍ കേസ് കൊട്’……. ഈ വര്‍ഷം തന്നെ കൊടുക്കും. ആന്‍ഡ്രോയിഡ് പതിപ്പ് മുതല്‍ നാടന്‍ പതിപ്പ് വരെ. മികച്ച ചിലരുടെ കൗതുകകരമായ കേസ്!” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button