BollywoodCinemaGeneralLatest NewsNEWS

സൈന നെഹ്‌വാളി​ന്റെ ബയോപി​ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

സൈന മാർച്ച് 26 ന് തിയേറ്ററുകളിലെത്തുന്നു

ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈന മാർച്ച് 26 ന് തിയേറ്ററുകളിലെത്തുന്നു. ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്രയാണ് ചി​ത്രത്തി​ൽ സെെനയുടെ വേഷം അവതരി​പ്പി​ക്കുന്നത്. ഇന്ത്യയിലെ മികച്ച കായിക താരത്തിന്റെ യഥാർത്ഥ കഥയാണ് സെെനയി​ൽ അവതരി​പ്പി​ക്കുന്നതെന്ന് സംവിധായകൻ അമോൽ ഗുപ്ത പറഞ്ഞു.

ടി സീരിസിന്റെ ബാനറിൽ ഭൂഷൺ​കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- സത്യജിത് പാണ്ഡെ.

ശ്രദ്ധ കപൂറിനെയായിരുന്നു ചിത്രത്തിനായി ആദ്യം പരി​ഗണിച്ചിരുന്നത്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. ‘സൈന’യ്ക്കായി കഴിഞ്ഞ സെപ്തംബർ മുതൽ ഒരു കോച്ചിനു കീഴിൽ ശ്രദ്ധ കഠിനമായ ബാഡ്മിന്റൺ പരിശീലനം ആരംഭിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷാൻ നഖ്​വിയും ബാഡ്മിൻൺ പരിശീലിച്ചിരുന്നു. ശ്രദ്ധയെ വച്ച് ചിത്രീകരണവും ആരംഭിച്ചുവെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ വന്നപ്പോൾ താരം പിന്മാറുകയും പരിണീതിയെ പരി​ഗണിക്കുകയുമായിരുന്നു.

ബാകർ ബാനർ ജി സംവിധാനം ചെയ്യുന്ന സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രമാണ് പരി​നീതി​യുടേതായി​ റിലീസിനൊരുങ്ങുന്നത്. അർജുൻ കപൂറാണ് ചിത്രത്തിലെ നായകൻ.

shortlink

Related Articles

Post Your Comments


Back to top button