Latest NewsMollywoodNEWS

സിജു വില്‍സണ്‍ നായകനാകുന്ന ‘എകാ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

യുവനായകൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി, സഹനടനായും പിന്നീട് നായകനായും വളര്‍ന്ന നടൻ. പ്രേമം, ഹാപ്പി വെഡിങ്, തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് സിജു വില്‍സണ്‍. ഇപ്പോൾ സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനൂപ്. എം. ജെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സിജു വില്‍സണ്‍ നായകനാകുന്നത്.

എകാ എന്നാണ് ചിത്രത്തിന്റെ പേര്. എലൻ മരിയ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ പേരാണ് സിജുവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. കാത്തിരിക്കൂവെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സിജു വില്‍സണ്‍ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരാണ് സിജു വില്‍സണ്‍ ചെയ്യുന്ന മറ്റൊരു പ്രധാന കഥാപാത്രം. ഗോകുലം ഗോപാലനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button