GeneralLatest NewsMollywoodNEWSSocial MediaVideos

സുന്ദരിമാർക്കൊപ്പം ബിനീഷ് ബാസ്റ്റിൻ ; വൈറലായി ഗ്ലാമർ ഫോട്ടോഷൂട്ട്, വീഡിയോ

മോഡലുകളുമൊത്ത് ഗ്ലാമർ ഫോട്ടോഷൂട്ടിൽ തിളങ്ങി ബിനീഷ്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബിനീഷ് ബാസ്റ്റിൻ. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മോഡലുകളുമൊത്തുള്ള താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തനി നാടൻ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും യുവ മോഡലുകളുമായ ക്രിസ്റ്റിയും ജിൽനയും ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍ തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിൾ ബാരൽ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ് തുടങ്ങി എൺപതിലേറെ സിനിമകളിൽ ബിനീഷ് തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ബിനീഷ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button