CinemaGeneralLatest NewsMollywoodNEWS

ചിത്രീകരണം പൂർത്തിയായി ; പ്രദർശനത്തിനൊരുങ്ങി ‘ക്യാബിൻ’

ചിത്രത്തിൽ പ്രിൻസ്, ജോയ് മാത്യു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

നവാഗതനായ പുലരി ബഷീർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ക്യാബിൻ’. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തിയേറ്ററിലേക്കെത്തുന്നുവെന്നാണ് റിപ്പോർട്ട്. ലൈസ പ്രൊഡക്ഷൻസിനു വേണ്ടി ലൈസതെരേസ നിർമ്മിക്കുന്ന ചിത്രത്തിൽ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ പ്രിൻസ്, ജോയ് മാത്യു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോയ് മാത്യു, പ്രിൻസ്, കൈലേഷ്, മാമുക്കോയ, ജാഫർ ഇടുക്കി, ഷിയാസ് കരീം, ജയ് താക്കൂർ, സലാം ബാപ്പു, പ്രകാശ് പയ്യാനക്കൽ, ലെവിൻ, ഹരിശ്രീ യൂസഫ്, ശംസു, അബൂൽ അഹല, റോണ ജോ, അംബികാ മോഹൻ, കുളപ്പുള്ളി ലീല ,നീ നാ കുറുപ്പ് ,അഷത വരുൺ, ധനം കോവൈ, സുകന്യ കൃഷ്ണ, കല, ലൈല എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ ഒരു റോഡ് മൂവിയാണ് ക്യാബിൻ. നീലഗിരിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയിൽ ശങ്കരൻ മേസ്തിരിയുടെയും, ലോറി ഡ്രൈവർ ദേവരാജിൻ്റേയും ജീവിതത്തിൽ ഉണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകളിലൂടെയാണ് ചിത്രം കടന്നു പോവുന്നത്.

ഛായാഗ്രഹണം – ബൊറ്റ ബാല ഭരണി, ഗാനരചന – ഷഹീറ നസീർ ,ജോ പോൾ, കൃഷ്ണകുമാർ ,സംഗീതം -ഹിഷാം അബ്ദുൾ വഹാബ്, ആലാപനം -നജീം അർഷാദ്, ഹരിശങ്കർ, മുകേഷ്, ഹിഷാം അബ്ദുൾ വഹാബ്, ലൈസതെരേസ ,എഡിറ്റർ -ശ്രീനിവാസ് ,കല – ഹബീബ് കോട്ടക്കൽ, ചമയം – ദേവദാസ് ചമ്മറ വട്ടം, അബ്ദു ഗൂഡല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- എസ്.എൽ.പ്രദീപ്, എക്സിക്യൂട്ടീവ് – ശിവൻ പൂജപ്പുര, സംഘട്ടനം – വിൻ വീര ചെന്നൈ, കോസ്റ്റ്യൂമർ – സുരേഷ് കോട്ടല,നൃത്തം – നോബൽ മാസ്റ്റർ ചെന്നൈ, മനോജ് ഫിഡക്, അസോസിയേറ്റ് ഡയറക്ടർ – നാസർ, അസിസ്റ്റൻ്റ് ഡയറക്ടർ – സുനിൽ സാൻ, രവിബാല, ഐസക്, സ്റ്റിൽ – തസ്ലിമുജീബ് അരീക്കോട്, പി.ആർ.ഒ- അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button