CinemaGeneralLatest NewsMollywoodNEWS

ഒടുവിൽ ദുൽഖർ ആ സസ്പെൻസ് പൊളിച്ചു…!

"സല്യൂട്ട്" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

റോഷൻ ആൻഡ്രൂസ് സംവിധാനം നിർവ്വഹിക്കുന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ. “സല്യൂട്ട്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Read Also: വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി ആശംസ നേർന്ന് മോഹന്‍ലാല്‍ : പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

കാക്കി യൂണിഫോമിൽ ഒരു കയ്യിൽ ലാത്തിയും പിടിച്ച്, ബുള്ളെറ്റിലേറി സ്റ്റൈലൻ ലുക്കിലാണ് ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “ഒരു സർപ്രൈസ്” എന്ന് പറഞ്ഞു കൊണ്ട് നേരത്തെ പുതു ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവിധ പോസ്റ്ററുകൾ ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

https://www.facebook.com/photo.php?fbid=276491483835561&set=a.206610407490336&type=3

Read Also: എന്നെ സ്വാധീനിച്ച സ്ത്രീകൾ : നടി നദിയ മൊയ്തു പറയുന്നു

ബോബി സഞ്ജയിയുടെ തിരക്കഥയിൽ ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button