മകൻറെ ചിത്രം ആദ്യമായി പങ്കുവച്ച് ബോളിവുഡ് നടി കരീന കപൂർ

ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിൽ കുഞ്ഞിനെ ചേർത്ത് പിടിച്ചുള്ള ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്

ആരാധകരുടെ പ്രിയ താരജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞു ജനിക്കുന്നത്. ഇപ്പോഴിതാ വനിതാ ദിനത്തിൽ രണ്ടാമത്തെ മകന്‍റെ ചിത്രം ആദ്യമായി ആരാധകരുമായി പങ്കുവച്ച് കരീന കപൂർ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സന്ദേശത്തോടൊപ്പമാണ് കുഞ്ഞിന്റെ ചിത്രവും കരീന പങ്കുവെച്ചത്.

ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിൽ കുഞ്ഞിനെ ചേർത്ത് പിടിച്ചുള്ള സെൽഫിയാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ കരീന പറയുന്നു. ഒപ്പം ‘InternationalWomensDay’ എന്ന ഹാഷ്ടാഗും കരീന നല്‍കിയിട്ടുണ്ട്.

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡി കൂടിയാണ് കരീന കപൂര്‍- സെയ്ഫ് അലി ഖാൻ ദമ്പതികള്‍. 2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു. ഫെബ്രുവരി 21നാണ് ഇരുവർക്കും ദമ്പതികൾക്ക് രണ്ടാമത്തെ ആൺകുഞ്ഞ് പിറന്നത്.

മൂത്തമകന്‍ തൈമുറിന് അഞ്ച് വയസാണുള്ളത്. ചെറുപ്പത്തില്‍ തന്നെ മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ശ്രദ്ധ തൈമുര്‍ നേടിയിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സെയ്ഫും കരീനയും വിവാഹീതരാകുന്നത്. ടഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും അടുക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

Share
Leave a Comment