GalleryGeneralLatest NewsNEWSSocial Media

വീണ്ടും മനോഹര ചിത്രങ്ങളുമായി കീർത്തി സുരേഷ് ; ചിത്രങ്ങൾ

ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കു വച്ചത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.

സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കീർത്തി പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. കീർത്തിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സ്ലീവ്‌ലെസ്സ് ഗൗൺ അണിഞ്ഞ താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കു വച്ചത്.

https://www.instagram.com/p/CMG4vB8JEJZ/?utm_source=ig_web_copy_link

2020–ൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കീർത്തി പ്രധാന വേഷത്തിലെത്തിയ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് കീർത്തിയുടെ ഏറ്റവും പുതിയ സിനിമ. നിരവധി അന്യഭാഷാ ചിത്രങ്ങളും കീർത്തിയുടേതായി പുറത്തിറങ്ങാനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button