CinemaGeneralMollywoodNEWS

എനിക്ക് മുന്നില്‍ നൂറ് കോടി ക്ലബ് സിനിമയുമായി വരുന്നവരുണ്ട്‌: തുറന്നു പറഞ്ഞു കുഞ്ചാക്കോ ബോബന്‍

ഇഷ്ടപ്പെടാത്ത കഥ ആണെങ്കിലും ഞാന്‍ തുറന്നടിച്ച് പറയില്ല, എന്തെങ്കിലും മറ്റു കാരണങ്ങള്‍ പറഞ്ഞു മാറി നില്‍ക്കും

കഥ കേട്ട് ഇഷ്ടമാകാതെ വരുമ്പോള്‍ അവരോടു ഒഴിവാകാനായി പറയുന്നത് മറ്റു പല കാരണങ്ങള്‍ ആയിരിക്കുമെന്നും പറഞ്ഞ വിഷയത്തില്‍ തൃപ്തനല്ലാത്തത് കൊണ്ടാണ് അതില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന തോന്നാല്‍ ഒഴിവാക്കിയവര്‍ക്ക് മനസിലാകില്ലെന്നും അതൊരു ആക്ടറുടെ മര്യാദ ആണെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍

“ഇത് ചാക്കോച്ചന്‍ മാത്രം ചെയ്‌താല്‍ നന്നാവുന്ന കഥയാണ് എന്ന് പറഞ്ഞു വരുന്നവരുണ്ട്.‌ പിന്നെ മറ്റൊരു കൂട്ടരുണ്ട്, ‘ഈ സിനിമ ഉറപ്പായും നൂറു കോടി ക്ലബില്‍ കയറും’ എന്ന് പറഞ്ഞു കഥ പറയുന്നവര്‍. അങ്ങനെയുള്ള കുറെ പേരെ അടുത്തിടെ കണ്ടിട്ടുണ്ട്. എന്നോട് കഥ പറഞ്ഞവരെ ഒഴിവാക്കിയതായി അവര്‍ക്ക് തോന്നില്ല. ഇഷ്ടപ്പെടാത്ത കഥ ആണെങ്കിലും ഞാന്‍ തുറന്നടിച്ച് പറയില്ല. എന്തെങ്കിലും മറ്റു കാരണങ്ങള്‍ പറഞ്ഞു മാറി നില്‍ക്കും. പറഞ്ഞ ത്രെഡില്‍ താല്പര്യമില്ലാത്തത് കൊണ്ട് അവരെ ഒഴിവാക്കി എന്ന് അവര്‍ക്ക് തോന്നില്ല. ഇപ്പോഴും ഞാന്‍ ചോക്ലേറ്റ് ഹീറോ കഥകള്‍ കേള്‍ക്കാറുണ്ട്. കാലഘട്ടത്തിനു അനുസൃതമായ റിയലസ്റ്റിക് സിനിമകള്‍ ചെയ്യുന്നതോടൊപ്പം അടിച്ചു പൊളി കളര്‍ഫുള്‍ സിനിമകള്‍ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. ഇന്നത്തെ കുഞ്ചാക്കോ ബോബനില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്ന തരം അടിച്ചു പൊളി ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. എനിക്ക് മുന്നില്‍ വരുന്ന ഓരോ സിനിമയും വളരെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുന്ന ആക്ടര്‍ ആണ് ഞാന്‍”.

shortlink

Related Articles

Post Your Comments


Back to top button