CinemaGeneralLatest NewsNEWSTollywood

ബോളിവുഡ് ചിത്രം പിങ്ക് തെലുങ്ക് റീമേക്ക് ‘വക്കീൽ സാബ്’ ; വക്കീലായി പവൻ കല്യാൺ

നിവേദ തോമസ്, അഞ്ജലി, അനന്യ നാ​ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് ‘വക്കീൽ സാബ്’. ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുനത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.

അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ വേഷത്തിലാണ് പവൻ കല്യാൺ ചിത്രത്തിൽ എത്തുന്നത്. നിവേദ തോമസ്, അഞ്ജലി, അനന്യ നാ​ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‌ ഹിന്ദിയിൽ താപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവരായിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ‘നേർക്കൊണ്ട പാർവൈ’ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത്ത് വക്കീൽ വേഷത്തിലെത്തിയപ്പോൾ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button