CinemaGeneralMollywoodNEWS

ഒരു താരത്തോടും ഡേറ്റ് ചോദിച്ചു പോകുന്ന ഏര്‍പ്പാട് എനിക്കില്ല: കാരണം വ്യക്തമാക്കി രാജസേനന്‍

പുതിയ കാലഘട്ടത്തിന്‍റെ നടന്മാരില്‍ ഫഹദ് ഫാസില്‍ മികച്ച ഒരു നടനാണ്

ഒരു കാലത്ത് മലയാള സിനിമയില്‍ നിരവധി ഹിറ്റുണ്ടാക്കിയ സംവിധായകനായിരുന്നു രാജസേനന്‍. ജയറാമിനെ നായകനാക്കി മാത്രം പതിനാറു സിനിമകള്‍ ചെയ്ത രാജസേനന്‍ മുഖ്യധാര മലയാള സിനിമയിലെ വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു. സിനിമ പുതിയ കാലഘട്ടത്തിന്‍റെതായി മാറുമ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാജസേനന്‍. ഇന്നത്തെ ഒരു നടനോടും താന്‍ അങ്ങോട്ട്‌ ഡേറ്റ് ചോദിച്ചു പോകില്ലെന്നും അതിന്റെ കാരണം എന്തെന്നും ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് രാജസേനന്‍.

രാജസേനന്‍റെ വാക്കുകള്‍

“പുതു തലമുറയിലെ നടന്മാരെ നന്നായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. പുതിയ കാലഘട്ടത്തിന്‍റെ നടന്മാരില്‍ ഫഹദ് ഫാസില്‍ മികച്ച ഒരു നടനാണ്. അത്രത്തോളം സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് ഫഹദ്. ഞാന്‍ ഇന്നത്തെ ഒരു യുവ തലമുറയിലെ നടനോടും ഡേറ്റ് ചോദിച്ചു പോകാറില്ല. ആരാണ് സംവിധായകന്‍? എന്ന് ചോദിക്കുമ്പോള്‍ ‘രാജസേനന്‍’ എന്ന മറുപടി ലഭിക്കുമ്പോള്‍ ‘അയ്യോ എങ്കില്‍ ഞാനില്ല’ എന്ന് ആരെയും കൊണ്ട് പറയിക്കാന്‍ എനിക്ക് താല്പര്യമില്ലത്തതിനാല്‍ നടന്മാരുടെ ഡേറ്റ് അങ്ങോട്ട്‌ ചോദിച്ചു പോകുന്ന ഒരു ഏര്‍പ്പാട് എനിക്കില്ല”. രാജസേനന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button