CinemaLatest NewsMollywoodNEWS

ദുൽഖർ പൊലീസ് വേഷത്തിൽ എത്തുന്ന ‘സല്യൂട്ട് ‘ ചിത്രീകരണം ആരംഭിച്ചു

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പുതിയ സിനിമയുടെ ആകാംക്ഷ കൂട്ടി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായക വേഷം ചെയ്യുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം വേറിട്ട പോലീസ് പ്രമേയം അവതരിപ്പിക്കുന്നു. ‘സല്യൂട്ട്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മ്മവും അടുത്തിടെയാണ് നടന്നത്. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button