GeneralLatest NewsMollywoodNEWSTV Shows

വീണ്ടും തുടങ്ങിയാലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല ; തുറന്നുപറഞ്ഞ് ‘ബാലുവും നീലുവും’

ഉപ്പും മുളകിലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യം, നിഷ

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ പരമ്പരയാണ് ഉപ്പും മുളകും. വര്‍ഷങ്ങളായി ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നീലുവും ബാലുവും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവും എല്ലാവരെയും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ പെട്ടെന്നൊരു ദിവസം ഉപ്പും മുളകും സംപ്രേക്ഷണം നിലച്ചത്.

ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു ചാനൽ അധികാരികൾ നൽകിയ വിശദീകരണം. അതിനു പിന്നാലെ ഉപ്പും മളകും അഭിനേതാക്കളായ നിഷ സാരംഗും ബിജു സോപാനവും ഇക്കാര്യം ശരി വെക്കുകയും ചാനൽ അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പ് ലഭിക്കുന്നതോടെ മാത്രമേ ഷോ പുനഃരാരംഭിക്കുകയുള്ളൂ എന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നിഷ സാരംഗും ബിജു സോപാനവും ചേർന്ന് സീരിയലിനെക്കുറിച്ച് പങ്കുവെച്ച ഒരു വിഡിയോയാണ് ചർച്ചയാകുന്നത്.

ഉപ്പും മുളകും സീരിയൽ നിർത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് നിഷയും ബിജുവും.
‘ഉപ്പും മുളകും നിർത്തി, ഇനി വരില്ല, ഒഫിഷ്യലി അവർ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. അതിനെ തുടർന്നാണ് മറ്റൊരു പ്രോഗ്രാം ചെയ്യുന്നത്. ഉപ്പും മുളകും ഇനി വരില്ല, പക്ഷേ റീടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ നിങ്ങൾക്ക് കാണാം’. ബിജു പറഞ്ഞു.

‘ഞങ്ങളുടെ ഷൂട്ടിങ് ഇനിയില്ല, എല്ലാവരും അതൊന്ന് മനസിലാക്കണം. എല്ലാവരും ഉപ്പും മുളകും വരും വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. ‘ ബിജു സോപാനം പറഞ്ഞു.’ഉപ്പും മുളകും വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ ഉപ്പും മുളകിലും ഇനി ഞങ്ങൾ ഉണ്ടോ എന്ന് അറിയില്ല എന്നതാണ് സത്യം’. നിഷ സാരംഗും കൂട്ടിച്ചേർത്തു.

ചാനൽ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതാകാം, സീരിയൽ ഇനി ഉണ്ടാവില്ലെന്ന് താരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയതിന് പിന്നിലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button