CinemaGeneralLatest NewsMollywoodNEWS

കൈയീന്ന് പോയല്ലോ ആന്റോ ; പത്രസമ്മേളനത്തിനിടയിൽ പ്രീസ്റ്റിലെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

ചിത്രത്തിലെ രഹസ്യം പുറത്തായതിന്റെ ആശങ്കയിൽ മമ്മൂട്ടി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടയിൽ മമ്മൂട്ടി പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ മഞ്ജുവും താനും ഒരു സീനിലേ ഉള്ളൂ എന്ന രഹസ്യമാണ് മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. പെട്ടെന്നും ആവേശത്തിൽ മാമൂട്ടി ചിത്രത്തിലെ രഹസ്യം അറിയാതെ പറഞ്ഞു പോയതാകാമെന്നാണ് പലരും പറയുന്നത്.

‘‘ഞങ്ങൾ ഒരു സീനിലേ ഉള്ളൂ.. പക്ഷെ അതൊരു വലിയ സീനാണ്..’’ ഇതു പറഞ്ഞ ഉടൻ ‘‘അതു പറയണ്ട അല്ലേ.. കൈയീന്ന് പോയല്ലോ ആന്റോ..’’ എന്ന് ഒരു നിമിഷം രഹസ്യം പുറത്തായതിന്റെ ആശങ്കയിലാവുന്ന മമ്മൂട്ടിയെയും കാണാം.

‘‘സാരമില്ല, നമുക്ക് അതിൽ പിടിച്ചു കയറാം’’ എന്ന് നിസഹായനായി ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റോ ജോസഫ്. ‘‘ആകെ സിനിമ മൂന്നു സീനല്ലേ ഉള്ളൂ..’’ എന്നു പറഞ്ഞു സിനിമയുടെ നിർമാണ പങ്കാളിയായ സംവിധായകൻ ബി. ഉണ്ണികൃഷ്ണനും എത്തി. ‘‘ എന്നാൽ സിനിമയെക്കുറിച്ച് ഇനി ഒന്നും പറയണ്ട’’ എന്നു പറഞ്ഞ് മമ്മൂട്ടി സ്വയം പിൻവലിയുകയും ചെയ്തു.

‘മൂന്നു മണിക്കൂറുകൊണ്ടാണ് മമ്മുട്ടിയോട് സിനിമയുടെ കഥ പറഞ്ഞത്. മുഴുവൻ കേട്ട് ആദ്യം പറഞ്ഞത് കൊള്ളാമെന്നാണ്.. ’ സംവിധായകൻ ജോഫിൻ ടി. ചാക്കോ പറഞ്ഞു. കഥയും ജോഫിന്റേതാണ്.

ഈ സിനിമ ജോഫിന്റെ ആദ്യ സിനിമയാണ്. അതിന്റെ തിരക്കഥ മമ്മൂക്കയും മഞ്ജുവും കേട്ടപ്പോൾ ഞങ്ങൾക്കുണ്ടായതു പോലെ ഒരു എക്സൈറ്റ്മെന്റ് അവർക്കുണ്ടായതിനാൽ ആ കഥ ഏറ്റവും നന്നായി ചെയ്യാൻ സാഹചര്യമുണ്ടാക്കി കൊടുക്കുകയാണു നിർമാതാക്കൾ എന്ന നിലയിൽചെയ്തത്. മമ്മൂട്ടി കൂടെയുള്ളത് ഒരു പരിധി വരെ സുരക്ഷിതമാണ്. എങ്കിലും എല്ലാം പ്രക്ഷകരുടെ കയ്യിലാണ്. കോവിഡ് വിലക്കുകൾക്കു ശേഷം സെക്കൻഡ് ഷോ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. ഇത് ഇൻഡസ്ട്രിക്ക് വളരെ നിർണായകമാണെന്നും അദ്ദേഹം പറയുന്നു.

ബി. ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ്, വി.എൻ. ബാബു എന്നിവരുടെ നിർമാണത്തിൽ മമ്മുട്ടി നായകനായെത്തുന്ന ഹൊറർ മിസ്റ്ററി ത്രില്ലിങ് ചിത്രം ദ് പ്രീസ്റ്റ് മാർച്ച് നാലിനു റിലീസ് ചെയ്യാനായിരുന്നു തീരുമാനം. സെക്കൻഡ് ഷോ പ്രദർശനാനുമതിക്കാര്യത്തിൽ തീരുമാനം വൈകിയതിനാൽ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സെക്കൻഡ് ഷോയ്ക്ക് സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് ചിത്രം വ്യാഴാഴ്ച്ച തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button