GeneralLatest NewsMollywoodNEWSSocial MediaVideos

വീണ്ടും ടാറ്റു കുത്തി സാധിക വേണുഗോപാൽ ; വീഡിയോ

വനിതാ ദിനമാണ് പച്ചകുത്തുന്നതിനായി സാധിക തിരഞ്ഞെടുത്ത ദിവസം

പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻനിരയിലാണ്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന സാധിക വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല മറുപടിയും നൽകാറുണ്ട് താരം.

ഇപ്പോഴിതാ സാധിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ടാറ്റു അടിക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/tv/CMJ46cyJMvY/?utm_source=ig_web_copy_link

ഇത് മൂന്നാമത്തെ തവണയാണ് സാധിക ശരീരത്തിൽ ടാറ്റു കുത്തുന്നത്. വനിതാ ദിനമാണ് പച്ചകുത്തുന്നതിനായി നടി തിരഞ്ഞെടുത്ത ദിവസം. പുതിയ റോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി പച്ചകുത്തിയത്.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. നിരവധി ടെലിവിഷൻ ഷോകളിലും തനറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button