GeneralLatest NewsMollywoodNEWSSocial MediaVideos

അവിശ്വസനീയമായ മെയ് വഴക്കത്തോടെ സംയുക്ത വർമ്മ ; താരത്തിന്റെ ശീർഷാസന വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

സംയുക്ത പങ്കുവച്ച യോഗ പരിശീലനത്തിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്

സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ ഒരാളാകാൻ സംയുക്തക്ക് സാധിച്ചു. എന്നാൽ പിന്നീട് നടൻ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുമുണ്ട്. പിന്നീട് യോഗ ചെയ്ത് തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. മൈസൂരില്‍ പോയാണ് താരം യോഗയുടെ ഉപരിപഠനം നടത്തിയത്.

https://www.instagram.com/p/CMOZeoupip8/?utm_source=ig_web_copy_link

ഇപ്പോഴിതാ സംയുക്ത പങ്കുവച്ച യോഗ പരിശീലനത്തിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്. ശീർഷാസനത്തിന്റെ വീഡിയോയാണ് സംയുക്ത പങ്കുവച്ചത്. മെയ് വഴക്കത്തോടെയുളള സംയുക്തയുടെ യോഗാഭ്യാസന വീഡിയോ കണ്ട് അമ്പരക്കുകയാണ് താരത്തിന്റെ ആരാധകർ. നീണ്ട മുടിയും സാരിയുമൊക്കെയായി തനി കേരളീയമായ ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. മകൻ ദക്ഷിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button