CinemaGeneralKollywoodLatest NewsMovie GossipsNEWS

‘ഡോക്ടർ’ ; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നത്

ശിവകാർത്തികേയൻ നായകനായെത്തുന്ന ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. മാർച്ച് 26-ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏപ്രിൽ ആറിന്‌ നടക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയതെന്നാണ് സൂചന.

മേയ് രണ്ടിന് തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യൂ എന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നു. അതുപ്രകാരം മേയ് 13-ന് റിലീസ് ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

നെൽസൺ ദിലിപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹനാണ് നായികയായെത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയൻ ഡോക്ടറിന്റെ വേഷത്തിലാണ് എത്തുന്നത്.

വിനയ് റായ്, യോഗി ബാബു, അർച്ചന ചന്ദോക്, ഇളവരസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ചിത്രത്തിലെ സോ ബേബി എന്ന ഗാനത്തിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.

നയൻതാര മുഖ്യവേഷത്തിലെത്തിയ കൊളമാവ് കോകിലയ്ക്കുശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോക്ടർ. അവയവക്കടത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ആണ് ഡോക്ടർ എന്നാണ് സൂചനകൾ. കൊവിഡ് 19നെ തുടർന്ന് കഴിഞ്ഞവർഷം ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button