CinemaGeneralLatest NewsMollywoodNEWS

മൂന്ന് സിനിമകള്‍ ഒടിടി റിലീസിന് ; റെക്കോർഡ് നേട്ടത്തിൽ നടൻ ഫഹദ് ഫാസില്‍

നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്

ഒടിടി റിലീസിനൊരുങ്ങി നടൻ ഫഹദ് ഫാസിലിന്റെ പുതിയ സിനിമകൾ.   ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജോജി, ഇരുള്‍ എന്നീ ചിത്രങ്ങളാണ് പുതിയതായി റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്. എന്നാൽ സിനിമകളുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഫഹദ് ഫാസിലിന്‍റെ സീയൂ സൂണ്‍ മികച്ച വിജയം നേടിയിരുന്നു.

ഇതോടെ, ഒന്നിനു പുറകെ മൂന്ന് ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസിന് എത്തിക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരമായി ഫഹദ് ഫാസില്‍ മാറുകയാണ്. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും സെപ്തംബറോടെ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഇരുളിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി. നസീഫ് യൂസുഫ് ഐസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ശ്യാം പുഷ്‌കരനാണ് രചന. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button