CinemaGeneralLatest NewsMollywoodNew ReleaseNEWS

കാത്തിരിപ്പിന് വിരാമം ; മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ പ്രദർശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. റിലീസ് തീയതി പലതവണ മാറ്റിവെക്കേണ്ടിവന്ന ചിത്രം സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിച്ചതോടെയാണ് നാളെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്’.

https://www.facebook.com/Mammootty/posts/279521883537820

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്.

shortlink

Related Articles

Post Your Comments


Back to top button