BollywoodCinemaGeneralLatest NewsMovie GossipsNEWS

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജു വാര്യർ ; നായകൻ മാധവൻ

ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നടൻ മാധവനാണ് മഞ്ജു വാര്യരുടെ കന്നി ബോളിവുഡ് ചിത്രത്തിലെ നായകനായെത്തുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം പുതിയ ചിത്രമായ ‘ദി പ്രീസ്റ്റിന്റെ’ പ്രഖ്യാപനവേളയിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് മഞ്ജു പറഞ്ഞിരുന്നു.  ഇതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ വിവരങ്ങൾ പുറത്തു വരുന്നത്. ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button