CinemaGeneralLatest NewsMollywoodNEWS

‘നായാട്ട്’; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നായാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററുകളിലെത്തും. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പുതിയ പോസ്റ്ററിൽ മൂന്ന് പേരും പോലീസ് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം. കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ, എറണാകുളം എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.

shortlink

Related Articles

Post Your Comments


Back to top button