AwardsBollywoodGeneralLatest NewsNEWS

അമിതാഭ് ബച്ചന് ഫിയാഫ് പുരസ്‌കാരം ; ഹോളിവുഡ് സംവിധായകരായ നോളനും സ്‌കോർസേസും ചേർന്ന് ആദരിക്കും

ഫിയാഫ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചന്‍

ഇന്‍ര്‍നാഷ്ണല്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് പുരസ്‌കാരം ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്. ഫിലിം ആര്‍ക്കൈവ്‌സിന് ബച്ചന്‍ നല്‍കിയ സംഭാവകള്‍ക്കാണ് പുരസ്‌കാരം. മാര്‍ച്ച് 19 ന് വെര്‍ച്ച്വലായിൽ വെച്ച് നടക്കുന്ന ചടങ്ങിൽ
ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫര്‍ നോളന്‍, മാര്‍ട്ടിന്‍ സ്‌കോര്‍സേസ് എന്നിവര്‍ ചേര്‍ന്ന് അമിതാഭ് ബച്ചനെ ആദരിക്കും.

ഫിയാഫ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചന്‍. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്തത്. 2015 മുതല്‍ ബച്ചന്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുന്നു.

”പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ സിനിമാ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്. ബൃഹത്തായ ആ പാരമ്പര്യത്തെ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. എനിക്ക് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കും സര്‍ക്കാറിനും ഞാന്‍ നന്ദി പറയുന്നു”-  അമിതാഭ് ബച്ചന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button