CinemaGeneralKollywoodLatest NewsMovie GossipsNEWS

‘ദളപതി 65’ ; വിജയ്‌യുടെ കഥാപാത്രത്തിന്റെ വിവരം പുറത്തുവിട്ടു

ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക

പ്രേഷകരുടെ പ്രിയപ്പെട്ട ഇളയ ദളപതി വിജയ്‌യുടെ അറുപത്തിയഞ്ചാം ചിത്രത്തിന് തുടക്കമാകുന്നു. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരു കോൺ ഏജന്റിന്റെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക. പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വരുന്ന മെയ്യോടെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. പൂജാ ഹെ​ഗ്ഡെ ചിത്രത്തിൽ നായികയായെത്തുമ്പോൾ പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button