GeneralLatest NewsMollywoodMovie GossipsNEWS

ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ട് ? പ്രതീക്ഷയോടെ ആരാധകർ

സത്യൻ അന്തിക്കാട് മോഹൻലാൽ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ?

പ്രേക്ഷകർ എന്നും നെഞ്ചിലേറ്റിയ ചിത്രങ്ങളായിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടുമെത്തുന്നോ ? സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്ന ഒരു ചിത്രത്തെ മുന്‍നിര്‍ത്തിയാണ് ഈ സംശയം ആരാധകർ ഉന്നയിക്കുന്നത്.

സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനുമൊപ്പം ഒരാള്‍ കൂടിയുണ്ട് ചിത്രത്തില്‍. തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം ആണത്. ഒരു കഥാചര്‍ച്ചയെന്ന തോന്നലുളവാക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടുമില്ല

ഫഹദ് നായകനായ ‘ഞാന്‍ പ്രകാശനു’ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. 22 വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഈ പ്രോജക്ട് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യം ആ പദ്ധതികളെല്ലാം തകര്‍ത്തു. ഇനി ഈ പ്രോജക്ട് ആണോ മോഹന്‍ലാലിനെ വച്ച് പുനരാലോചിക്കുന്നതെന്നും ആരാധകരില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം ഉടന്‍ ഒരു പുതിയ പ്രോജക്ട് കമ്മിറ്റ് ചെയ്യാന്‍ മോഹന്‍ലാലിനെ തിരക്ക് അനുവദിക്കുന്നില്ലെന്നാണ് സിനിമാമേഖലയില്‍ നിന്നുള്ള വിവരം. തന്‍റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതാണ് ഇതിനു കാരണം.

 

shortlink

Related Articles

Post Your Comments


Back to top button