CinemaGeneralLatest NewsNEWSTollywood

പ്രണയം നിറച്ച് രാധേശ്യാം ; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് രാധേശ്യാമിലെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്

പ്രഭാസും പൂജ ഹെഡ്‌ഗെയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം രാധേശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പുതുതായി പുറത്തു വന്നിരിക്കുന്ന പോസ്റ്ററില്‍ പ്രഭാസും പൂജയും, പൊഴിയുന്ന മഞ്ഞിന്റെ പശ്ചാത്തലത്തില്‍ പ്രണയബദ്ധരായി കിടക്കുന്നതായാണ് ഉള്ളത്.

റോമിലെ മനോഹരമായ പശ്ചാത്തലമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. റൊമാന്റിക്ക് ഡ്രാമ തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ റോമിലെയും ഇറ്റലിയിലെയും അതിമനോഹരമായ ദൃശ്യങ്ങളും ഭാഗമായിട്ടുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ടീസറും, നേരത്തെയിറങ്ങിയ മോഷന്‍ പോസ്റ്ററും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

ബഹുഭാഷാ ചിത്രമായി പുറത്തെത്തുന്ന രാധേശ്യാമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ജൂലൈ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button