GalleryGeneralLatest NewsMollywoodNEWSSocial Media

സംഗീത പുരസ്‌കാര വേദിയിൽ ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്മയി ; ചിത്രങ്ങൾ

മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗൺ ആണ് അഭയ അണിഞ്ഞിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു സംഗീത പുരസ്‌കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭയ ഹിരണ്മയി.

സംഗീത പുരസ്‌കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ എന്നാണു അഭയ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കടും നീല സ്യൂട്ട് ആണ് ഗോപിയുടെ വേഷം. മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗൺ ആണ് അഭയ അണിഞ്ഞിരിക്കുന്നത്.

https://www.instagram.com/p/CMMzRerJFNr/?utm_source=ig_web_copy_link

അടുത്തിടയിൽ വിജയ്‌യുടെ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന വീഡിയോ അഭയ പങ്കുവെച്ചിരുന്നു. കൈകൾ കൊണ്ട് താളം പിടിച്ച് ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. ”അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,” എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ഒന്നും സ്ഥാനം കൊടുക്കാതെ ഇരുവരും ജീവിതം ആസ്വദിക്കുകയാണ്.

സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button