BollywoodGeneralLatest NewsNEWSSocial Media

കൊവിഡ് ഭേദമായെന്ന് ആലിയ ഭട്ട് ; നന്ദി അറിയിച്ച് താരം

എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞ് ആലിയ

കൊവിഡ് ഭേദമായതായി ബോളിവുഡ് നടി ആലിയ ഭട്ട്. കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് ആലിയ ഭട്ട് സ്വയം ഐസൊലേഷനില്‍ പോയിരുന്നു. ഇപ്പോൾ താൻ തിരിച്ചെത്തുന്നതായാണ് ആലിയ ഭട്ട് കുറിപ്പില്‍ പറയുന്നത്.

എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും താരം നന്ദി പറയുകയും ചെയ്തു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആലിയ ഭട്ട് പറയുന്നു.

ആലിയ ഭട്ടിന്റെ കാമുകനും നടനുമായ രണ്‍ബിര്‍ കപൂറിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രണ്‍ബിര്‍ കപൂറിന്റെ അമ്മ നീതു കപൂറോട് ഇക്കാര്യം അറിയിച്ചത്. ചികിത്സ തുടരുകയാണെന്നും വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ ആണെന്നും നീതു കപൂര്‍ പറഞ്ഞിരുന്നു. ത

ബ്രഹ്‍മാസ്‍ത്രയാണ് ആലിയ ഭട്ട് നായികയായി പൂര്‍ത്തിയാകുന്ന ചിത്രം. രണ്‍ബിര്‍ കപൂര്‍ തന്നെയാണ് ചിത്രത്തിലെ നായകൻ.

shortlink

Related Articles

Post Your Comments


Back to top button