CinemaGeneralLatest NewsNEWSTollywood

150 കോടി ബജറ്റുമായി പവൻ കല്യാണിന്റെ ബ്രഹ്മാണ്ട ചിത്രം ‘ഹരിഹര വീരമല്ലു’; റിലീസ് പ്രഖ്യാപിച്ചു

നിധി അഗര്‍വാളാണ് നായിക

പവന്‍ കല്യാണ്‍ നായകനായെത്തുന്ന ബ്രഹ്മാണ്ട ചിത്രമാണ് ”ഹരിഹര വീരമല്ലു”. 150 കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചാര്‍മിനാറും റെഡ് ഫോര്‍ട്ടും ഉള്‍പ്പെടെ സെറ്റിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്. കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ്.

നിധി അഗര്‍വാളാണ് നായിക. കീരവാണിയാണ് സംഗീത സംവിധാനം. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഹരിഹര വീരമല്ലുവിന്റെ കഥ നടക്കുന്നത്. നാല്‍പ്പത് ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായ ഹരിഹര വീരമല്ലുവിന്റെ അടുത്ത ഷെഡ്യൂള്‍ ജൂലൈയിലാണ്. ഹോളിവുഡില്‍ നിന്നുള്ള ബെന്‍ ലോക്ക് ആണ് വിഎഫ്എക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. പിങ്ക് തെലുങ്ക് റീമേക്ക് വക്കീല്‍ സാബ് ആണ് പവന്‍ കല്യാണിന്റെ അടുത്ത റിലീസ്. ശ്രീറാം വേണുവാണ് സംവിധാനം. അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിലും പവന്‍ കല്യാണാണ് നായകന്‍.

എ.എം.രത്‌നമാണ് നിര്‍മ്മാണം. എ ദയാകര്‍റാവുവാണ് നിര്‍മ്മാതാവ്. തെലുങ്കിനൊപ്പം ഹിന്ദി, കന്നഡ, തമിഴ്, മലയാളം പതിപ്പുകളായി സിനിമയെത്തും. 2022ലാണ് റിലീസ്. റാംലക്ഷ്മണ്‍, ശ്യാം കൗഷല്‍, ദിലീപ് സുബ്ബരായന്‍ എന്നിവരാണ് സംഘട്ടനം. ജ്ഞാനശേഖറാണ് ക്യാമറ.

shortlink

Related Articles

Post Your Comments


Back to top button