CinemaGeneralLatest NewsMollywoodNEWS

ലോഹി മരിച്ചു കിടുക്കുന്നത് കാണാനാകില്ലെന്നാണ് അദ്ദേഹം കരച്ചിലോടെ പറഞ്ഞത്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ലോഹി മരിച്ചു കിടുക്കുന്നത് കാണാനാകില്ലെന്നും അതിനാല്‍ വരില്ലെന്നും വിതുമ്പലോടെ മുരളി പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്

തന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ വിടവാങ്ങലിനെക്കുറിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസിന്റെ വിട വാങ്ങല്‍ തനിക്ക് വല്ലാത്ത ഷോക്കായിരുന്നുവെന്നും മുരളി ഉള്‍പ്പടെയുള്ളവരെ ലോഹിയുടെ മരണ വാര്‍ത്ത അറിയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്നെ അഭിനേതാവാക്കിയത് ലോഹിതദാസ് ആണെന്നും കൈതപ്രം പങ്കുവയ്ക്കുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകള്‍

“പ്രിയപ്പെട്ടവരുടെ വിടവാങ്ങലോളം ദുഃഖഭരിതമായ നിമിഷങ്ങളില്ല. ജോണ്‍സണും, രവിയേട്ടനും, ലോഹിയുമെല്ലാം ഒരു പകലിലാണ്‌ അങ്ങ് ഇറങ്ങിപ്പോയത്. ലോഹിയുടെ വിടവാങ്ങല്‍ എനിക്ക് വല്ലാത്ത ഒരു ഷോക്കായിരുന്നു. ലിസി ഹോസ്പിറ്റലില്‍ വെച്ചാണ് ലോഹി മരിക്കുന്നത്. അന്ന് അതിന്‍റെ തൊട്ടടുത്ത ഫ്ലാറ്റില്‍ കമലിന്‍റെ ‘ആഗതന്‍’ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതുകയായിരുന്നു. ലോഹി മരിച്ച ഉടന്‍ ആശുപത്രിയിലേക്ക് ഓടിച്ചെന്നു. മുരളിയെ അടക്കമുള്ളവരെ വിളിച്ചു. ലോഹി മരിച്ചു കിടുക്കുന്നത് കാണാനാകില്ലെന്നും അതിനാല്‍ വരില്ലെന്നും വിതുമ്പലോടെ മുരളി പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്. ലോഹിയാണ് എന്നെ അഭിനേതാവാക്കിയത്. ഹിസ്‌ഹൈനസ് അബ്ദുള്ളയിലും, നിവേദ്യത്തിലുമെല്ലാം കഥാപാത്രങ്ങള്‍ നല്‍കി”.

shortlink

Related Articles

Post Your Comments


Back to top button