CinemaGeneralLatest NewsNEWSTollywood

‘ആര്‍ആര്‍ആര്‍’; ചിത്രത്തിലെ ആലിയ ഭട്ടിന്റെ ലുക്ക് പുറത്ത് വിടാനൊരുങ്ങി അണിയറപ്രവർത്തകർ

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പോസ്റ്റർ പുറത്ത് വിടുമെന്ന് അണിയറപ്രവർത്തകർ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആർആർആർ’.  രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ചിത്രം ‘ആർആർആർ’. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ വമ്പൻ താരനിരകളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും, രാം ചരണുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, അജയ് ദേവ്ഗണും മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആലിയ ഭട്ടിന്റെ കഥാപാത്രത്തിന്റെ ലൂക്ക് പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. 2021 മാർച്ച് 15 തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പോസ്റ്റർ പുറത്ത് വിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

450 കോടി മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.
എം.എം.കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കുന്നത്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസിന് എത്തുന്നത്. 2021 ദസറ റിലീസായാണ് ചിത്രം എത്തുക.

shortlink

Related Articles

Post Your Comments


Back to top button