CinemaGeneralKollywoodLatest NewsNEWS

റഷ്യയിൽ ചിത്രീകരണം പൂർത്തിയാക്കി വിക്രമിന്‍റെ “കോബ്ര”

ഒരു സ്‌പൈ, ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് "കോബ്ര"

വിക്രമിന്‍റെ “കോബ്ര” ടീം റഷ്യയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ മടങ്ങിയെത്തി.  ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ അജയ് ജ്ഞാന മുത്തു സംവിധാനം ചെയ്യുന്ന സ്‌പൈ, ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് “കോബ്ര”.

Read Also: മലയാളത്തിന്റെ പ്രിയവില്ലന് കോവിഡ്, ആശുപത്രിയില്‍

ഫെബ്രുവരിയിലായിരുന്നു “കോബ്ര”യുടെ റഷ്യയിലെ ചിത്രീകരണമാരംഭിച്ചത്. ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ എത്തിയ വിവരം സംവിധായകന്‍ അജയ് ജ്ഞാന മുത്തു തന്നെയാണ് അറിയിച്ചത്. കൊടും ശൈത്യത്തെ പ്രതിരോധിച്ച് കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനായി പിടിച്ചു നിന്ന മുഴുവന്‍ ടീം അംഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Read Also: “ടീമേ.. പെട്രോള് നമ്മളോടാ കളി..”; ഇന്ധന വില വർദ്ധനയെ പരിഹസിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

“എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ ടീം ഒരിക്കലും കൈവിട്ടില്ല. ടീം വര്‍ക്ക് കാരണമാണ് മുഴുവന്‍ ചിത്രീകരണ പ്രക്രിയയും സുഗമമായി സാധ്യമായത്. ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ അടുത്ത ഘട്ടം ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളായിരിക്കും, ഈ വര്‍ഷാവസാനം “കോബ്ര” തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിന്‍റെ ടീസറില്‍ കാണിച്ചിരിക്കുന്നതുപോലെ കോബ്രയുടെ അവതാരത്തെ ഒന്നിലധികം അവതാരങ്ങളില്‍ ചിത്രത്തില്‍ കാണാം” – സംവിധായകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button