BollywoodCinemaKollywoodLatest NewsMollywoodNEWSWOODs

കാക്കക്കുയിലിലെ മോഹൻലാലിന്റെ നായിക ഇപ്പോൾ എവിടെ?

പല ഭാഷകളിലായി വൻ വിജയം നേടിയ ചിത്രമാണ് കാക്കക്കുയില്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍, കോമഡിക്ക് പ്രാധാന്യം നല്‍കി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കാക്കക്കുയില്‍. മോഹൻലാലിനും മുകേഷിനുമൊപ്പം പ്രമുഖ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു.

കാക്കക്കുയിലില്‍ ബോളിവുഡ് നായികയായ അര്‍സു ഗോവിത്രിക്കര്‍ ആയിരുന്നു മോഹൻലാലിന്റെ നായികയായി എത്തിയത്. ഇപ്പോള്‍ താരത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. 2001 സിനിമയിലേക്ക് ചുവട് വച്ച താരം മലയാള സിനിമയായ കാക്കക്കുയില്‍ എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് മറ്റ് ബോളിവുഡ് ചിത്രങ്ങളിലും ടിവി ഷോകളിലും പരമ്പരകളിലും അഭിനയിച്ചു. ബോളിവുഡ് താരം ഹൃതിക് റോഷനൊപ്പമുള്ള അർസുവിന്റെ പരസ്യചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

പിന്നീട് സിനിമയ്ക്ക് ഇടവേള നൽകി അർസു ഗോവിത്രിക്കര്‍ ബിസിനസുകാരനായ സിദ്ധാര്‍ത്ഥ് സഭര്‍വാളിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഒരു മകൻ ഉണ്ട്. എന്നാല്‍ കുടുംബ ബന്ധത്തിലെ താളപ്പിഴകള്‍ മൂലം അര്‍സു തന്റെ ഭര്‍ത്താവിനെതിരെ 2019 ൽ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്യുകയും, തുടര്‍ന്ന് ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു. മദ്യപാന ശീലത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതായും കുടുംബ ബന്ധം തകരാനുള്ള കാരണമായി മാറിയിരുന്നു. നിലവില്‍ ഇവര്‍ മുംബൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്, മകന്‍ താരത്തിന് ഒപ്പമാണ് കഴിയുന്നത്.

2001ല്‍ പുറത്തിറങ്ങിയ കാക്കക്കുയിളിലെ തമാശ രംഗങ്ങൾ ഇന്നും പ്രേക്ഷക മനസുകളില്‍ മായാതെ നില്‍ക്കുന്നവയാണ്. തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. കാക്കക്കുയിലിലെ പാട്ടുകളെല്ലാം അക്കാലത്ത് വലിയ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമാണ് നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കാഴ്ചവെച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button