CinemaGeneralKollywoodLatest NewsNEWS

ഒടുവിൽ ശകുന്തളയും ദുഷ്യന്തനും ഒന്നിച്ചു ; സാമന്തയോടൊപ്പം ദേവ് മോഹൻ

മലയാളികളുടെ സ്വന്തം സൂഫിയാണ് ദുഷ്യന്തനായി എത്തുന്നത്

ഇതിഹാസ പ്രണയ കഥയായ ശാകുന്തളം വീണ്ടും സിനിമയാകുന്നു. ചിത്രത്തിൽ ശകുന്തളയായി സാമന്ത എത്തുമ്പോൾ മലയാളികളുടെ സ്വന്തം സൂഫിയാണ് ദുഷ്യന്തനായി എത്തുന്നത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ദേവ് മോഹനാണ് ദുഷ്യന്തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും പ്രഖ്യാപിച്ചെങ്കിലും ഒടുവിൽ നറുക്ക് വീണത് ദേവ് മോഹനനായിരുന്നു.

സാമന്തയ്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ ദേവ് മോഹൻ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഗുണശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നീതു ലുല്ലയാണ് ശകുന്തളയായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കാൻ എത്തിയിരിക്കുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് സാമന്തയെ ഒരുക്കിയ നീതു ലുല്ല. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button