CinemaGeneralLatest NewsNEWSTollywood

വീണ്ടും ദൃശ്യത്തിന്റെ സെറ്റിലേക്ക് ; സന്തോഷ വാർത്ത പങ്കുവെച്ച് മീന

സിനിമയുടെ തെലുങ്ക് റീമേക്കിലാണ് മീന ഇനി അഭിനയിക്കാൻ പോകുന്നത്

നിരവധി മലയാള ചിത്രങ്ങളിൽ തിളങ്ങിയ നടിയാണ് മീന. വിവാഹ ശേഷം  സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ദൃശ്യത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവാണ് മീന നടത്തിയത്. ദൃശ്യം രണ്ടാംഭാഗത്തിലും മികച്ച പ്രകടനമാണ് മീന കാഴ്ചവെച്ചത്. ഇപ്പോഴിതാ വീണ്ടും ദൃശ്യത്തിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് മീന. സിനിമയുടെ തെലുങ്ക് റീമേക്കിലാണ് മീന ഇനി അഭിനയിക്കാൻ പോകുന്നത്.

തന്റെ സഹപ്രവർത്തകരെയെല്ലാം ടാഗ് ചെയ്തു കൊണ്ട് മീന പൂജാവേളയിലെ ചിത്രം പോസ്റ്റ് ചെയ്തു. വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, രാജ്‌കുമാർ സേതുപതി, നദിയ മൊയ്തു, എസ്തർ അനിൽ, സതീഷ് കുറുപ്പ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CMbeJLihUw0/?utm_source=ig_web_copy_link

ദൃശ്യത്തിന്റെ തെലുങ്കിലെ ആദ്യ ഭാഗത്തിലും മീന തന്നെയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതി എന്നാണ് കഥാപാത്രത്തിന്റെ പേര്. രാംബാബു എന്നാണ് തെലുങ്ക് സിനിമയിലെ നായകന്റെ പേര്. എസ്തർ തന്നെയാണ് ചിത്രത്തിൽ ഇളയ മകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button