GeneralLatest NewsMollywoodNEWS

‘ധര്‍മ്മജനും കൂടി ജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താമോ?’; ഒരാൾ കൂടി വേണമെന്ന് മുകേഷ്

രമേഷ് പിഷാരടി കൂടി വേണം എന്ന് മുകേഷ്

കൊല്ലം: ഇത്തവണ നിത്യസംഭാ തിരഞ്ഞെടുപ്പിൽ നിരവധി സിനിമാ താരങ്ങളാണ് മത്സരിക്കുന്നത്. നടൻ ധർമജൻ ബോൾഗാട്ടി സ്ഥാനാര്ഥിയാകുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടനും എംഎൽഎയുമായ മുകേഷിനോട്‌ ചോദിച്ച ഒരു ചോദ്യവും അതിന് താരം നൽകിയ രസകരമായ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്നതായിരുന്നു ചോദ്യം. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് അതിന് മറുപടി നൽകിയത്.

അതേസമയം എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ലെന്ന് മുകേഷ് പറഞ്ഞു. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button