GeneralLatest NewsNEWSSocial MediaVideos

മാലിദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിച്ച് കനിഹ ; വീഡിയോ

മാലിദ്വീപിൽ അവധി ആഘോഷിച്ച് കനിഹ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരം ഏവർക്കും പ്രിയങ്കരിയാണ്. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയ കാധ്യപത്രമാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ മാലി ദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ കടൽ തീരത്തുകൂടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം കനിഹ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CMgR1wcLmja/?utm_source=ig_web_copy_link

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിലാണ് കനിഹ ഇപ്പോൾ അഭിനയിച്ചുവരുന്നത്. ചിത്രത്തിൻ്റെ ലൊക്കേഷൻ വിശേഷവും ചിത്രവും മുൻപ് കനിഹ പങ്കുവെച്ചിരുന്നു. കനിഹ ഒടുവിലായി അഭിനയിച്ച മലയാള ചിത്രം മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലായിരുന്നു. വിക്രം നായകനാകുന്ന കോബ്ര എന്ന തമിഴ് ചിത്രമാണ് താരത്തിൻ്റേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന മറ്റൊരു ചിത്രം.

shortlink

Related Articles

Post Your Comments


Back to top button