CinemaGeneralLatest NewsMollywoodNEWS

സൂപ്പർ ചിരിയുമായി മഞ്ജു വാര്യർ ; താരത്തിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

'മേരി ആവാസ് സുനോ' എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജുവിന്റെ മേക്കോവര്‍

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം വ്യത്യസ്ത മേക്കോവറിലൂടെ ഓരോ തവണയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സിനിമകൾ ഇറങ്ങുമ്പോഴും വമ്പൻ മേക്കോവറിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സ്റ്റൈലിസ്റ്റ് ലുക്കിലുള്ള മഞ്‍ജു വാര്യരുടെ ഫോട്ടോയാണ് ഇത്.ഹെയര്‍ കളര്‍ ചെയ്‍ത് കൂളിംഗ് ഗ്ലാസും ധരിച്ച് മോഡേണ്‍ ലുക്കിലുള്ളതാണ് മഞ്‍ജു വാര്യരുടെ ചിത്രം.

https://www.instagram.com/p/CMeX8u-JQSp/?utm_source=ig_web_copy_link

‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിനു വേണ്ടിയാണ് മേക്കോവര്‍. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിനു വേണ്ടി വേറിട്ട ലുക്കിലാണ് മഞ്‍ജു വാര്യര്‍ എത്തുന്നത്. മഞ്‍ജു വാര്യര്‍ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശിവദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button