GeneralLatest NewsMollywoodNEWS

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കാറും ജീപ്പും ഇനി ഓടിക്കില്ലെന്ന് നടൻ ജിനോ ജോണ്‍; ട്രാവൽ ബ്ലോഗ് ചാനലും ആരംഭിച്ചു

ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്…

 ഇന്ധനവില വർധനവിനെതിരെ വ്യത്യസ്തരീതിയിൽ പ്രധിഷേധവുമായി നടൻ ജിനോ ജോണ്‍. ബജാജിന്റെ സിടി 100 ബൈക്ക് വാങ്ങി പ്രതിഷേധ യാത്രയ്ക്ക് ഒരുങ്ങുകയാണ് താരം. കാറും ജീപ്പും ഒഴിവാക്കി ഇനി മുതല്‍ തന്റെ യാത്രകള്‍ ബൈക്കില്‍ ആയിരിക്കുമെന്നും ഈ ശനിയാഴ്ച ആദ്യ പ്രതിഷേധ യാത്ര തുടങ്ങുകയാണെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ട്രാവല്‍ ബ്ലോഗ് ചാനല്‍ ആരംഭിച്ച സന്തോഷവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ജിനോ ജോണിന്റെ കുറിപ്പ്:

”കമോണ്‍ട്രാ മഹേഷേ” എല്ലാവര്‍ക്കും നമസ്‌ക്കാരം, ഞാന്‍ ബജാജിന്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആര്‍. സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാന്‍ യാത്രകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വില്‍ക്കാനാണ് പ്ലാന്‍. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ എന്റെ യാത്രകള്‍ CT 100 ബൈക്കിലായിരിക്കും. ബൈക്കിന് പേരിട്ടു….’മഹേഷ്’…

read also:ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ സഹായിക്കാന്‍ വന്ന സുഹൃത്താണ് ഇപ്പോഴത്തെ ഭര്‍ത്താവ്; രണ്ടാംവിവാഹത്തെകുറിച്ച് സിന്ധു ജേക്കബ്

ഈ ഇലക്ഷന്‍ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധനവില വര്‍ദ്ധനയാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ പെട്ട് അത് ആരും ഓര്‍ക്കാതെയായി. ഇന്ധനവില വര്‍ദ്ധനയുടെ തിക്താനുഭവങ്ങള്‍ കൃത്യമായി അറിയുന്നതു കൊണ്ട് ഞാന്‍ പ്രതിഷേധിക്കാന്‍ തിരുമാനിച്ചു.

ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയില്‍ നിന്ന് കന്യാകുമാരിയിലേക്ക്… സിനിമാ അഭിനയത്തിനിടയില്‍ ഇനി കിട്ടുന്ന സമയങ്ങള്‍ ചെറുതും, വലുതുമായ യാത്രകള്‍ നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓള്‍ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയില്‍ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ ഒരു ട്രാവല്‍ ബ്ലോഗ് ചാനലും തുടങ്ങി.. പേര് ‘CommondraaA MaheshE’ അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. അപ്പോള്‍ ഞാനും എന്റെ മഹേഷും യാത്ര ആരംഭിക്കുന്നു… എല്ലാവരുടെയും, പ്രാര്‍ത്ഥനയും, കരുതലും, സ്‌നേഹവും പ്രതിക്ഷിച്ചു കൊണ്ട് സ്വന്തം ജിനോ ജോണ്‍.

"കമോൺട്രാ മഹേഷേ"എല്ലാവർക്കും നമസ്ക്കാരം, ഞാൻ ബജാജിൻ്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം…

Posted by Jino John Actor on Wednesday, March 17, 2021

shortlink

Post Your Comments


Back to top button