CinemaGeneralLatest NewsMovie GossipsNEWS

കിഷോർ സത്യയെ OLXൽ വിൽക്കാൻ വെച്ചിരിക്കുന്നു, വെറും 9000 രൂപ!

നീണ്ട ഒരിടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് വീണ്ടും ഇടിച്ചുകയറിയിരിക്കുകയാണ് നടൻ കിഷോർ സത്യ. പരമ്പരയുടെ വിശേഷങ്ങൾ മിക്കവയും സോഷ്യൽ മീഡിയ വഴി കിഷോർ പങ്കിടാറുണ്ട്. ഇപ്പോൾ രസകരമായ ഒരു ചിത്രവും അതിനു കിഷോർ നൽകിയ ക്യാപ്‌ഷനും ആണ് ആരാധകരിൽ ചിരി പടർത്തുന്നത്.

കിഷോറേട്ടനെ ഒഎൽഎക്‌സിൽ വിൽക്കാൻ വെച്ചിരിക്കുന്നു, 9000 രൂപയേ വിലയുള്ളു എന്നും പറഞ്ഞു ഇന്നലെ റിച്ചാർഡ് അയച്ച് തന്നതാ ഈശ്വരാ എനിക്ക് ഇത്രെയും വിലയെ ഉള്ളൂ…. മഹാപാപി…. ഞാൻ ഏതായാലും ഒറ്റക്കല്ല. കൂട്ടിനു പ്രിയ മേനോനും സ്വാതികയുമുണ്ട്…. അത്രയും ആശ്വാസം’, എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം വൈറൽ ആയത്.

രണ്ടുകുട്ടികളുടെ അച്ഛനും ചന്ദ്ര ലക്ഷ്മൺ അവതരിപ്പിക്കുന്ന സുജാതയുടെ ഭർത്താവും ആയിട്ടാണ് കിഷോർ സ്‌ക്രീനിൽ നിറയുന്നത്. പ്രിയ മേനോൻ ആണ് കിഷോർ അവതരിപ്പിക്കുന്ന പ്രകാശിന്റെ അമ്മയായി സ്‌ക്രീനിൽ എത്തുന്നത്.

shortlink

Post Your Comments


Back to top button