GeneralLatest NewsMollywoodNEWS

അത്യാവശ്യം വായ്നോക്കുന്ന ഒരാളാണ് ഞാൻ; വൈറൽ ചിത്രത്തെ കുറിച്ച് നിഖില വിമൽ

‘ഞങ്ങൾക്ക് നിങ്ങളോട് ഭയങ്കര ദേഷ്യമായിരുന്നു’ എന്ന് പറഞ്ഞു.

 മനസ് തുറക്കുന്നു നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ് തിയേറ്ററുകളിൽ ഓടുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിൽ മഞജു വാര്യർ, നിഖില വിമൽ തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന നടി നിഖില വിമലിന്റെ ചിത്രം സോഷ്യൽ വൈറലായിരുന്നു. നിഖിലയുടെ പേരിൽ ട്രോളുകളും ഇറങ്ങി. തന്റെ വൈറൽ നോട്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില ഇപ്പോൾ.

താൻ മമ്മൂട്ടിയെ വായ്‌നോക്കി ഇരിക്കുകയായിരുന്നില്ല എന്നാണ് താരം പറയുന്നത്. അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് താൻ. പക്ഷെ മമ്മൂക്കയെ വായ്‌നോക്കിയതല്ല. അദ്ദേഹം സംസാരിക്കുന്നത് ഭയങ്കര എക്‌സൈറ്റഡായി കേട്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിൽ എടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ്‌നോട്ടം പോലെ തോന്നിയത് എന്നാണ് നിഖില ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

read also:ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ സഹായിക്കാന്‍ വന്ന സുഹൃത്താണ് ഇപ്പോഴത്തെ ഭര്‍ത്താവ്; രണ്ടാംവിവാഹത്തെകുറിച്ച് സിന്ധു ജേക്കബ്

തിയേറ്ററിൽ പോയപ്പോൾ കുറച്ച് മമ്മൂക്ക ഫാൻസ് വന്നു. ‘ഞങ്ങൾക്ക് നിങ്ങളോട് ഭയങ്കര ദേഷ്യമായിരുന്നു’ എന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ‘ഞങ്ങളുടെ ഉള്ളിലുള്ള മമ്മൂക്കയെയാണ് നിങ്ങൾ നോക്കി കൊണ്ടിരുന്നത്. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോൾ ഒരുപാട് ഇഷ്ടം വന്നു’ എന്നാണ് അവർ പറഞ്ഞത് എന്നും താരം പറഞ്ഞു. ചിത്രത്തിൽ ജെസി എന്ന സ്‌കൂൾ ടീച്ചർ ആയാണ് നിഖില വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button