ഗോസിപ്പുകളൊന്നും താൻ ഉണ്ടാക്കിയിട്ടില്ലെന്ന് നടി കനിഹ

സോഷ്യല്‍ മീഡിയയില്‍ നല്ല കമന്റ്സുകളാണ് ലഭിക്കുന്നതെന്ന് നടി

ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയാണ് താനെന്ന് കനിഹ. എന്തുകൊണ്ടാണ് സോഷ്യൽ മീഡിയകളിൽ നല്ല കമനൻ്റ്സ് മാത്രം ലഭിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ഗോസിപ്പ് കോളങ്ങളിലൊന്നും ഇല്ലാതിരുന്നത് കൊണ്ടാണ് തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല കമന്റ്സുകള്‍ ലഭിക്കുന്നതെന്ന് നടി നാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ എപ്പോഴും കനിഹയുടെ പുതിയ പുതിയ സ്റ്റില്‍സ് കാണാറുണ്ട്. സജീവമാണല്ലോ എന്ന ചോദ്യത്തിന് അതെ തനിക്ക് അത് ഇഷ്ടമാണെന്നും പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഒരു വഴിയാണ് അതെന്നുമായിരുന്നു നടിയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല റെസ്പോണ്‍സ് കിട്ടാറുണ്ട്. ഞാന്‍ ഗോസിപ്പൊന്നും ഉണ്ടാക്കാത്ത നടി കൂടിയല്ലേ, അതുകൊണ്ട് ആളുകളുടെ കമന്റ്സ് നല്ല രീതിയിലാണ് വരുന്നത്. പിന്നെ ട്രോളുകളും ധാരാളമുണ്ട്. അതും ആസ്വദിക്കാറുണ്ട്’- താരം പറയുന്നു.

മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നോക്കാമെന്നുമായിരുന്നു നടിയുടെ മറുപടി. ഞാന്‍ ഇനിയും രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിം കൂടി എടുക്കട്ടെ. അതുകഴിഞ്ഞ് നല്ല എക്സ്പീരിയന്‍സ് നേടിയ ശേഷം സിനിമയും ട്രൈ ചെയ്യാം, കനിഹ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment