CinemaLatest NewsMollywoodNEWSWOODs

ധര്‍മജന് കെട്ടിവെക്കാന്‍ തുക നല്‍കിയത്​ ക​രു​വാ​റ്റ​ക്കു​ന്ന്​ കോ​ള​നി​വാ​സി​ക​ള്‍

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം യു.ഡി.എഫ് സ്ഥാ​നാ​ര്‍ഥി ധ​ര്‍മ​ജ​ന്‍ ബോ​ള്‍ഗാ​ട്ടി​ക്ക് കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക സ​മാ​ഹ​രി​ച്ചു​ന​ല്‍കി​യ​ത് ഉ​ണ്ണി​കു​ളം ക​രു​വാ​റ്റ​ക്കു​ന്ന്​ കോ​ള​നി​വാ​സി​ക​ള്‍. വ്യാ​ഴാ​ഴ്ചയാണ് ധർമ്മജൻ പ​ത്രി​ക സര്‍പ്പിച്ചത്.

കോ​ള​നി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്ഥാ​നാ​ര്‍ഥി തു​ക ഏ​റ്റു​വാ​ങ്ങി. അ​ഹ്​​മ​ദ്കു​ട്ടി ഉ​ണ്ണി​കു​ളം, നാ​സ​ര്‍ എ​സ്​​റ്റേ​റ്റ്മു​ക്ക്, കെ.​കെ. നാ​സ​ര്‍, ഐ.​പി. രാ​ജേ​ഷ്‌, കെ. ​ഉ​സ്മാ​ന്‍ മാ​സ്​​റ്റ​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പം കോ​ള​നി​യി​ല്‍ എ​ത്തി​യി​രു​ന്നു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ധർമ്മജൻ ബാലുശ്ശേരിയിൽ പൊതു പരിപാടികളിൽ പങ്കെടുക്കുകയും, പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button